തൃശൂർ ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ നാല് യുവാക്കൾ അറ സ്റ്റിൽ അകലാട് എ.ഐ.സി സ്‌കൂൾ റോഡിനുസമീപം പറയംപറമ്പിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ (30), അകലാട് മൊയ്ദീൻ പള്ളി കുരിക്കളകത്ത് വീട്ടിൽ ഷഹിൻ (29), അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയിൽ ന ദീം ഖാൻ (29), അകലാട് മുസൈനി കുന്നമ്പത്ത് ആഫിഫ് ഫഹ്‌സാൻ (25) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന ഇവരെ ഗുരുവായൂരിലെ ലോഡ്‌ജിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. എടക്കഴിയൂർ ഹൈ സ്കൂളിന് സമീപം മഞ്ചറമ്പത്ത്അലിയുടെ മകൻ സനൂപിനെയാണ് (34) ഇവർ തട്ടിക്കൊണ്ടുപോയി മർദിച്ചത്
ഗൾഫിൽനിന്നും കടത്തികൊണ്ടുവന്ന സ്വർണത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിനു കാരണമായി പൊലീസ് പറയുന്നത് എടക്കഴിയൂരിലുള്ള വീട്ടിൽനിന്നും സനൂപിനെ തട്ടിക്കൊണ്ടുപോയി ഗുരുവായൂർ കി ഴക്കെ നടയിലുള്ള ലോഡ്‌ജിൽ നടങ്കലിൽവെച്ചും വാടാനപ്പള്ളി ബീച്ചിൽവെച്ചും മർദിച്ചുവെന്നാണ് കേസ്.
ചാവക്കാട് എസ്.എച്ച്.ഒ വി.വി. വിമലിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്. ചാവക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. എസ്.ഐ പി.എസ്. അനിൽകുമാ 3. എസ്. വിഷ്ണു, സി.പി.ഒമാരായ ഷിഹാബ്, ജി. അരുൺ, രജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
