കുന്നംകുളം: വീട് കുത്തിത്തുറന്ന് അലമാരകളി ൽ സൂക്ഷിച്ച 30 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്നു. തൃശൂർ റോഡിൽ ജലവകു പ്പ് ഓഫിസിന് സമീപം ശാസ്ത്രിജി നഗർ ഫോർ ത്ത് അവന്യൂവിൽ കാർത്തിക നിവാസിലെ റിട്ട.
സർവേ സൂപ്രണ്ട് പരേതനായ ചന്ദ്രന്റെ വീട്ടിലാ ണ് സംഭവം.ബുധനാഴ്ച രാത്രി 11നും വ്യാഴാഴ്ച പ്രഭാതത്തി നുമിടയിലാണ് സംഭവം. ഈ സമയം ഇദ്ദേഹത്തി ൻ്റെ ഭാര്യ റിട്ട. ബാങ്ക് ഉദ്യോഗസ്ഥ പ്രീതി വീട്ടിലു ണ്ടായിരുന്നു. മുകൾ നിലയിൽനിന്ന് പുറത്തേക്കു ള്ള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.



