ക്രോസ് വേഡ് ബുക് അവാര്‍ഡ് ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത സന്ധ്യാമേരിയുടെ നോവല്‍ ‘മരിയ ജസ്റ്റ് മരിയ’യ്ക്ക്. മികച്ച പരിഭാഷാകൃതിക്കുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകര്‍ ഹാര്‍പ്പര്‍ കോളിന്‍സ് ആണ്.
ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളികളായ സഹറു നുസൈബ കണ്ണനാരിയുടെ പുരസ്‌കാരത്തിന് അര്‍ഹനായി. ഫിക്ഷന്‍ വിഭാഗത്തിലാണ് സഹറുവിന്റെ ‘ക്രോണിക്കിള്‍ ഓഫ് ആന്‍ അവര്‍ ആന്‍ഡ് എ ഹാഫ്’ എന്ന ഇംഗ്ലീഷ് നോവല്‍ പുരസ്‌കാരം നേടിയത്.
ബിസിനസ് മാനേജ്‌മെന്റ് വിഭാഗം രചനയ്ക്കുള്ള ക്രോസ് വേഡ് പുരസ്‌കാരം മാനേജിങ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണന്‍ പിള്ളയ്ക്ക് ലഭിച്ചു. ‘ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസി’നാണ് പുരസ്‌കാരം.