തൃശൂർ: ത്യശൂർ വിരുപ്പാക്ക സ്വദേശിയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്. ഇയാൾ ആത്മഹത്യാ പ്രവണതയുള്ള വ്യക്തിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.
പുലർച്ചെയാണ് ശരീഫ് എന്നയാളെ പറമ്പിൽ മരിച്ച കണ്ടെത്തിയത്. വാഴാനി ഡാമിന് സമീപമുള്ള മേഖലയായതിനാൽ ഇവിടം വന്യമൃഗ ശല്യം രൂക്ഷമാണ്. അതിനാൽ മേഖലയിൽ പന്നികെണികൾ സ്ഥാപിച്ചിട്ടുമുണ്ട്. ഇതിൽ തട്ടി മരിച്ചതാണ് എന്നായിരുന്നു പൊലീസിന്റ ഇതുവരെയുള്ള നിഗമനം.
കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലാണ് ഷെരീഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനായുള്ള വയർ ശരീഫ് വീട്ടിൽനിന്നാണ് കൊണ്ടുവന്നത്. ശേഷം വൈദ്യുതി ലൈനിലേക്ക് വയറിന്റെ അറ്റം ഘടിപ്പിക്കുകയും തെങ്ങിന്റെ പട്ടയിൽ ചുറ്റി വൈദ്യുതി ലൈനിൽ തൊടുകയും ചെയ്തായിരുന്നു ഇയാൾ ജീവനൊടുത്തിയത്