പാലക്കാട് :പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നു മൈസൂർ സ്വദേശി പാർവതി (40) ആണ് മരിച്ചത്.
ചിറ്റൂർ ആലാംകടവിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നു.
പാർവതിക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേരെ പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുൻപ് തൃശൂർ നാട്ടികയിലുണ്ടായ സമാന അപകടത്തിൽ 5 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.