ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം. ഡോക്ടർ പുഷ്പക്ക് എതിരെയാണ് ആരോപണം. വാക്വം ഡെലിവെറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
ഹൈറിസ്‌ക് ബ്ലീഡിങ് ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഡിസ്ചാർജ് സമ്മറിയിൽ പറയുന്നില്ലെന്ന് കുടുംബം പറയുന്നു. പകുതി സ്റ്റിച്ചിട്ട് ഡോക്ടർമാർ വീട്ടിൽ പോയെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ കൈ പൊക്കാൻ നേരത്ത് കുഞ്ഞിന് വേദനയാണെന്നും മൂന്നു മാസം വരെ നോക്കാമെന്നാണ് ഡോക്ടർ പറയുന്നതെന്ന് കുടുംബം പറയുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ശരിയായില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് പറയുന്നത്.