ഏറ്റവും നല്ല വായു ശ്വസിക്കാൻ കഴിയുന്ന ഇന്ത്യൻ നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് പൂരങ്ങളുടെ സ്വന്തം നാടിനുള്ളത്. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) നവംബർ 19 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് തൃശ്ശൂർ മൂന്നാമത് എത്തിയത്. ആദ്യ പത്തിൽ കേരളത്തിലെ മറ്റൊരു സിറ്റിയും ഉൾപ്പെട്ടിട്ടില്ല. മിസോറം തലസ്ഥാനമായ ഐസ്വാൾ ഒന്നാം സ്ഥാനത്തും അസമിലെ നാഗോൺ തൃശൂരിന് മുന്നിൽ രണ്ടാം സ്ഥാനത്തുമുണ്ട്. ഒരു ഹിൽ സ്റ്റേഷൻ പോലും അരികിൽ ഇല്ലാതിരുന്നിട്ടും ക്ലീൻ സിറ്റിയായി നിലകൊള്ളുന്ന തൃശ്ശൂർ മറ്റുള്ള സംസ്ഥാനങ്ങൾക്ക് ഒരൽഭുതം തന്നെയാകും!!