വടക്കാഞ്ചേരി: കോഞ്ചേരി അമ്മാംകുഴിയിലെ അഭിലാഷിൻ്റെ വിട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി കുമ്പളങ്ങാട് സ്വദേശി സിജോയാണ് പിടിയിലായത്.
ടൈൽസിന്റെ പണിക്കെത്തിയ സിജോ വീട്ടിൽ ആരും ഇല്ലാത്തസമയം നോക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചി രുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തൃ
ശൂർ എ.സി.പി സലീഷ് എൻ ശങ്കരൻ്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ മെഡിക്കൽ കോളജ് എസ്.ഐ ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.സി.പി.ഒമാരായ പ്രശാന്ത്, ഷാജൻ, അമീർഖാൻ, ഹോം ഗാർഡ് മൊഹൻദാസ് എന്നിവരുമുണ്ടായിരുന്നു.