Thursday, March 20, 2025
HomeCity Newsതൃശൂർ ശക്തൻ സ്റ്റാൻഡ് നവീകരണം
spot_img

തൃശൂർ ശക്തൻ സ്റ്റാൻഡ് നവീകരണം

തൃശൂർ ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ശക്തൻ സ്‌റ്റാൻഡിൽ പണിയാരംഭിച്ച് കോർപറേഷനും ‘അസമയത്ത്’ ഗതാഗതം നിയന്ത്രിക്കാനെത്തി പൊലീസും ശക്തൻ നഗറിനെ കുരുക്കിയിട്ടു. സ്‌റ്റാൻഡിൽ തെക്കുവശത്ത് തകർന്നുകിടക്കുന്ന റോഡ് കോൺക്രീറ്റ് റോഡാക്കി മാറ്റുന്നതിനുള്ള ജോലി ആരംഭിച്ചതോടെയാണ് ബസുകാരും യാത്രികരും ഉൾപ്പെടെയുള്ളവർ വലഞ്ഞത് പൊലീസ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തതോടെ വൻകുരുക്കായി മാറി സ്‌റ്റാൻഡിൻ്റെ തെക്കുവശത്ത് പാർക്ക് ചെയ്തിരുന്ന ബസുകൾ പണി ആരംഭിച്ചതോടെ വടക്ക് കോഴിക്കോട്, കുറ്റിപ്പുറം, കുന്നംകുളം, ഗുരുവായൂർ ബസുകൾ നിർത്തുന്നതിന് അഭിമുഖമായാണ് പാർക്ക് ചെയ്യുന്നത്.ഇതോടെ സ്റ്റ‌ാൻഡിൽ ബസുകൾക്കോ യാത്രികർക്കോ നിന്നു തിരിയാൻ കഴിയാത്ത അവസ്‌ഥയായി തിരക്കു കൂടിയതോടെ അപകടസാധ്യതയും വർധിച്ചു.

സൗകര്യമൊരുക്കാതെ കോർപറേഷൻ തെക്കുവശത്തെ റോഡ് നിർമാണം ആരംഭിക്കുമ്പോൾ അവിടെ പാർക്ക് ചെയ്യുന്ന ബസുകൾക്കു തൊട്ടപ്പുറത്ത് (അശോക ഇൻ ഹോട്ടലിന് എതിർവശം) നിർത്തിയിടാനും തിരികെ പോകാൻ ടി.ബി റോഡ് വഴിയും പ്രത്യേക സൗകര്യമൊരുക്കും എന്നായിരുന്നു മേയറുടെ അവകാശവാദം എന്നാൽ ബസുകൾക്കു വരാനും പോകാനും പാകത്തിൽ ഇവിടെ നിലമൊരുക്കിയിട്ടില്ല ഒഴിഞ്ഞുകിടക്കുന്ന ഇവിടെ ഒരുവശത്താണ് കൂർക്കഞ്ചേരി കുറുപ്പംറോഡ് നിർമാണത്തിനുള്ള കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റുകൾ സൂക്ഷിച്ചിരിക്കുന്നത് സ്‌ഥലപരിമിതി മൂലം ബസുകൾ ഊഴംകാത്ത് ടി.ബി റോഡിലും സ്‌റ്റാൻഡിന്റെ പടിഞ്ഞാറ് പുറത്തേക്കുള്ള റോഡിലുമാണ് നിർത്തിയിട്ടിരിക്കുന്നത്. ഒരേസമയം 4 മണ്ണുമാന്തികൾ ഉപയോഗിച്ച് ടാറിങ് പൊളിക്കുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്

നിയന്ത്രിച്ച് കുളമാക്കി പൊലീസും

രാവിലെ മുതൽ തിരക്കുകളില്ലാതെ മുന്നേറിയ ഗതാഗതം വൈകിട്ട് പൊലീസ് നിയന്ത്രിച്ചു തുടങ്ങിയതോടെ പൊടുന്നനെ കുരുക്കിലായി. മുന്നറിയിപ്പിലാതെ ബസുകളെ ശക്‌തൻ സ്‌റ്റാൻഡിന് അകത്തുനിന്ന് ആകാശപ്പാതയ്ക്കു സമീപത്തുകൂടിയുള്ള പോക്കറ്റ് റോഡിലൂടെ കടത്തിവിട്ടായിരുന്നു പൊലീസിൻ്റെ പരീക്ഷണം. നാലുദിക്കിൽ നിന്നുമുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ആകാശപ്പാതയ്ക്കു ചുറ്റും കുരുങ്ങിയതോടെ പൊലീസിൻ്റെ നിയന്ത്രണം പാളി. ഇന്നലെ പുനഃസ്ഥാപിച്ച ശക്‌തൻ പ്രതിമയുടെ അരികിലൂടെ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതും വിനയായി എംഒ റോഡിൽനിന്ന് തിരിച്ചുവിട്ട ബസുകൾ ഹൈറോഡിലൂടെ അഗ്നിരക്ഷാസേന ഓഫിസിനു മുൻപിലെത്തിയതോടെ വാഹനങ്ങളുടെ കുരുക്കായി മനോരമ ജംക്‌ഷനു സമീപവും
വാഹനങ്ങളുടെ കുരുക്കായി.

ഉണർന്നില്ലെങ്കിൽ അപകടം

ബസ് സ്റ്റാൻഡ് റോഡ് നിർമാണം 45 ദിവസത്തിനകവും സ്‌റ്റാൻഡ് നവീകരണം 3 മാസത്തിനകവും പൂർത്തിയാക്കുമെന്നാണ് കോർപറേഷന്റെ വാദം. ഇത്രയും കാലം ഇവിടെ സൗകര്യമൊരുക്കേണ്ടത് കോർപറേഷന്റെയും ഗതാഗതം നിയന്ത്രിക്കേണ്ടതു പൊലീസിൻ്റെയും ഉത്തരവാദിത്തമാണ്. ഇരുകൂട്ടരും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്‌തൻ നഗറിൽ അപകടസാധ്യത കൂടും. സ്‌റ്റാൻ‌ഡിലെ കോൺക്രീറ്റിങ് നിർമാണോദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ചു ഡപ്യൂട്ടി മേയർ എം.എൽ.റോസി, സ്‌ഥിരം സമിതി അധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, കരോളിൻ പെരിഞ്ചേരി, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, ബസ് ഉടമ അസോസിയേഷൻ ഭാരവാഹികളായ സേതുമാധവൻ, പ്രേംകുമാർ, ബസ് തൊഴിലാളി യുണിയൻ ഭാരവാഹി ബെന്നി എന്നിവർ പങ്കെടുത്തു.

നഷ്ടപ്പെടുത്തിയത് 10 വർഷം, അധിക ചെലവ് 1.85 കോടി രൂപ തൃശൂർ • 10 വർഷം മുൻപ് 75 ലക്ഷം രൂപ എസ്‌റ്റിമേറ്റിൽ ടെൻഡർ നടപടി പൂർത്തീകരിക്കുകയും വർക്ക് ഓർഡർ നൽകുകയും ചെയ്ത പ്രവൃത്തി! ഇന്ന് അതിനു ചെലവഴിക്കുന്നത് 2.60 കോടി രൂപ. അതായത് 1.85 കോടി രൂപ അധികച്ചിലവ് വികസനത്തിനുമേൽ രാഷ്ട്രീയപ്രേരിതമായ ഇടപെടൽ മൂലം നഷ്ടപ്പെട്ടതു 10 വർഷവും 2014-15 വർഷത്തിൽ രാജൻ ജ. പല്ലൻ മേയറായിരുന്ന സമയത്താണ് ബസ് സ്‌റ്റാൻഡിന് അകത്തെ ഇരുഭാഗത്തെ റോഡുകളും വെജിറ്റബിൾ, നോൺ വെജിറ്റബിൾ മാർക്കറ്റ് റോഡുകളും കോൺക്രീറ്റിങ് ചെയ്യാൻ 3 കോടി രൂപ കോർപറേഷൻ തനത് പ്ലാൻ ഫണ്ടുകളിൽ നിന്ന് വകയിരുത്തിയത് ഗവ എൻജിനീയറിങ് കോളജിലെ വിദഗ്‌ധരുടെയും കോർപറേഷൻ എൻജിനീയർമാരുടെയും മേൽനോട്ടത്തിൽ സ്പെസിഫിക്കേഷൻസ് തയാറാക്കിയാണ് പ്രവൃത്തികൾ ആരംഭിച്ചത്.

സ്റ്റാൻഡിന്റെ വടക്കുവശത്തെ റോഡ് കോൺക്രീറ്റിങ് പൂർത്തീകരിച്ച് തെക്കുവശത്തെ നിർമാണം തുടങ്ങുന്നതിനു മുൻപ് പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നു തിരഞ്ഞെടുപ്പിനുശേഷം ഭരണനേതൃത്വം മാറിയതോടെ നവീകരണ പ്രവൃത്തികളുടെ ഫയലും മുക്കി കോർപറേഷനും എനാർക് കൺസ്ട്രക്‌ഷനും തമ്മിലുള്ള കേസ് മൂലം ശക്തതൻ വികസനം സാധ്യമല്ലായിരുന്നെന്നും കേസ് ഒത്തുതീർപ്പായതോടെയാണ് തടസ്സം മാറിയതെന്നുമാണ് കോർപറേഷൻ്റെ വാദം റോഡ് നവീകരണ പ്രവൃത്തികൾക്കു കേസുമായി ഒരു ബന്ധവുമില്ലെന്ന് മേയറായിരിക്കെ പ്രവൃത്തികൾക്കു തുടക്കമിട്ട ഇന്നത്തെ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ പറഞ്ഞു: ‘കേസ് മൂലമാണ് പ്രവൃത്തികൾ നീണ്ടതെന്നു മേയർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണ് 10 വർഷം നഷ്‌ടപ്പെടുത്തിയും നികുതിപ്പണം അധികം ചിലവാക്കിയും ജനങ്ങളെ വഞ്ചിക്കുകയാണ് കോർപറേഷൻ നേതൃത്വം ചെയ്തത്. തനതു ഫണ്ടും പ്ലാൻ ഫണ്ടും ഉള്ളപ്പോഴും 2 60 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്‌പയെടുത്താണ് നിർമാണം നടത്തുന്നത് എഡിബി വായ്പ‌യ്ക്ക് അംഗീകാരം കിട്ടാനുള്ള തട്ടിപ്പാണിത്. സ്‌റ്റാൻഡിൽനിന്ന് പടിഞ്ഞാറോട്ട് ബസുകൾ ഇറങ്ങുന്ന റോഡിന്റെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല അതുകൂടി ഉൾപ്പെടുത്തിയാൽ നിർമാണത്തുക 5 കോടി വരെ എത്തുമെന്നും നഷ്ട്‌ടപ്പെടുത്തിയ വർഷവും പണവും ജനങ്ങൾ മനസിലാക്കുമെന്നും നേതൃത്വത്തിന് അറിയാം’-രാജൻ ജെ പല്ലൻ ആരോപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments