Thursday, November 14, 2024
HomeSPORTSതൃശൂർ സ്‌കൂൾ കായിക മേള: ഭിന്നശേഷി 
തിളക്കങ്ങൾക്ക്‌ ആദരം
spot_img

തൃശൂർ സ്‌കൂൾ കായിക മേള: ഭിന്നശേഷി 
തിളക്കങ്ങൾക്ക്‌ ആദരം

തൃശൂർ: സംസ്ഥാന  സ്‌കൂൾ കായിക മേളയിൽ ആദ്യമായി ഭിന്നശേഷിക്കാർക്കായി  ഉൾപ്പെടുത്തിയ ഇൻക്ലൂസീവ് സ്പോർട്സിൽ നേട്ടമുണ്ടാക്കിയ ജില്ലാ ടീമിനെ അനുമോദിച്ച്‌ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. 14 വയസ്സിനു മുകളിലുള്ളവരുടെ ഫുട്ബോൾ, 14 വയസ്സിൽ താഴെയുള്ളവരുടെ മിക്സഡ് സ്റ്റാൻഡിങ് എന്നിവയിൽ ഒന്നാം സ്ഥാനവും അത്‌ലറ്റിക്സ് രണ്ടിനങ്ങളിൽ രണ്ടാം സ്ഥാനവും ജില്ല നേടിയിരുന്നു.  

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ  തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച  സംഗമം മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ്  പ്രിൻസ് അധ്യക്ഷനായി. 

എസ് എസ് കെ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ  എസ് വൈ ഷൂജയെ ആദരിച്ചു. എറണാകുളം ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ  പി ജി ദയ, തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ വിഎച്ച്എസ്ഇ  പി നവീന,   ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  എ കെ അജിതകുമാരി,   ഡയറ്റ് പ്രിൻസിപ്പൽ ഡി   ശ്രീജ, എസ്‌എസ്‌കെ ജില്ലാ പ്രൊജക്റ്റ് കോ–-ഓർഡിനേറ്റർ ഡോ.  എൻ ജെ ബിനോയ്,  ജില്ലാ പ്രോഗ്രാം ഓഫീസർമാരായ  കെ പി  ബ്രിജി,    ഇ ശശിധരൻ,   വി ജി ജോളി,   ജില്ലാ സ്പോർട്സ് കോ –-ഓർഡിനേറ്റർ  എ എസ് മിഥുൻ,  സെക്രട്ടറി  കെ കെ  മജീദ്,  തൃശൂർ ബിപിസി   സി പി   ജയ്സൺ  എന്നിവർ സംസാരിച്ചു. 

സെറിബ്രൽ പാൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭിന്നശേഷിക്കാർക്ക്   നടത്തിയ നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് പൊൻതിളക്കം സമ്മാനിച്ച കുട്ടികളെയും  എസ്‌എസ്‌കെ കായിക അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്  എന്നിവരെയും അനുമോദിച്ചു.  

തൃശൂരിന്റെ കുതിപ്പ്‌ തൃശൂർ പ്രഥമ മാതൃക സ്കൂൾ ഒളിമ്പിക്സിൽ തൃശൂരിന്‌  ജില്ലയ്ക്ക് ഉജ്വല കുതിപ്പ്‌.  അത്‌ലറ്റിക്സ്, ഗെയിംസ് എന്നീ വിഭാഗങ്ങളിൽ മികച്ച വിജയമാണ് കൈവരിച്ചത്.അത്‌ലറ്റിക്‌സിൽ ജൂനിയർ കാറ്റഗറി,  ഗെയിംസിൽ സബ് ജൂനിയർ, സീനിയർ മികച്ച ജില്ല എന്നീ ഇനങ്ങളിൽ  രണ്ടാം സ്ഥാനം നേടി.  അത്‌ലറ്റിക്സിലും  ഗെയിംസിലും  ഓവറോൾ രണ്ടാം സ്ഥാനവും ജില്ല നേടി.  കബഡി, ഹാൻഡ് ബോൾ, വോളിബോൾ, സെപക് താക്റോ, ഫെൻസിങ്,  കരാട്ടെ, ബോക്സിങ്, ബാഡ്മിന്റൺ, ബോൾ ബാഡ്മിന്റൺ, ഫുട്ബോൾ, സോഫ്റ്റ് ബോൾ, ബേസ് ബോൾ, ബോക്സിങ്, തെക്കോണ്ടോ, ക്രിക്കറ്റ് എന്നിവയിൽ നേടിയ മികച്ച നേട്ടങ്ങളാണ് ജില്ല കൈവരിച്ചത്‌.  

ജില്ലാ സ്പോർട്സ് കോ–-ഓർഡിനേറ്റർ എ എസ് മിഥുൻ, റവന്യൂ സെക്രട്ടറി കെ കെ മജീദ്,  12 ഉപ ജില്ലാ സെക്രട്ടറിമാർ വിവിധ ടീമുകളുടെ ടീം മാനേജർമാർ എന്നിവരുടെ കൂട്ടായ ശ്രമമാണ്‌ വിജയം കണ്ടത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments