Thursday, November 14, 2024
HomeKeralaനാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം.
spot_img

നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം.

സ്പൂൺ ചൂടാക്കി പൊളിച്ചു; പണം എടുത്തെന്ന് ആരോപിച്ച് അമ്മയുടെ ക്രൂരത

നാലുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം. കൊല്ലം കല്ലുംതാഴം സ്വദേശിയായ നാല് വയസ്സുകാരനെ അമ്മ സ്പൂൺ ചൂടാക്കി പൊള്ളിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്. പണം എടുത്തെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ ക്രൂരത. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം പുറത്ത് എത്തിച്ചത്.

ചൈൽഡ് ലൈനിൻ്റെ പരാതിയിൽ അമ്മയ്ക്ക് എതിരെ കിളികൊല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അംഗനവാടിയിലേക്ക് പോകുന്നതിനിടെ മിഠായി വാങ്ങനായി പണം എടുത്തതിനാണ് കുട്ടിയെ അമ്മ ഉപദ്രവിച്ചത്. പൊള്ളൽ മുറിവായി മാറിയതോടെയാണ് കുട്ടിയും അമ്മയും താമസിക്കുന്നതിന് സമീപം ജോലി ചെയ്യുന്ന കശുവണ്ടി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരങ്ങൾ തിരക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments