ഗുരുവായൂർ: ഗുരുവായൂർ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച പി. ബാബു സ്മാരക അഖിലകേരള വടംവലിമത്സരത്തിൽ പൗണ്ട് തൃശ്ശൂർ ജേതാക്കളായി. മലർവാടി ആർട്സ് ക്ലബ്ബാണ് ഈ ടീമിനെ സ്പോൺസർ ചെയ്തത്.
മാസ്റ്റേഴ്സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ്ബ് സ്പോൺസർ ചെയ്‌ത സ്റ്റാർ വിഷൻ ആർട്സ് സ്പോർട്‌സ് ക്ലബ്ബ് റണ്ണറപ്പായി. ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ വി.കെ. വിജയനും ഗുരുവായൂർ എ.സി.പി. കെ.എം. ബിജുവും മുഖ്യാതിഥികളായി.
വിജയികൾക്ക് ടെമ്പിൾ സ്റ്റേഷൻ സി.ഐ. അജയകുമാർ ട്രോഫികൾ നൽകി. ജി.എസ്.എ. പ്രസിഡൻ്റ് ടി.എം. ബാബു അധ്യക്ഷനായി. ജി.കെ. പ്രകാശൻ, എ. സായിനാഥൻ, ശോഭാ ഹരിനാരായണൻ, സി. മനോജ്, സി.എ. ഗോപപ്രതാപൻ, സി. സുമേഷ്, കെ.ആർ. സൂരജ്, കെ.പി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.



