Monday, December 2, 2024
HomeBREAKING NEWS2.5 കോടി തട്ടിയെടുത്തു; യുവതിയും ഭർത്താവും അറസ്‌റ്റിൽ
spot_img

2.5 കോടി തട്ടിയെടുത്തു; യുവതിയും ഭർത്താവും അറസ്‌റ്റിൽ

തൃശൂർ:വാട്‌സാപ് വിഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിൽപെടുത്തി 2.5 കോടി രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്‌റ്റിലായത്. 2020ൽ വ്യാപാരിയെ വാട്‌സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. ഹോസ്റ്റൽ ഫീസിനും മറ്റുമെന്നും പറഞ്ഞ് വ്യാപാരിയിൽനിന്ന് കടം വാങ്ങിത്തുടങ്ങി.

പിന്നീട് വിഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റാൻ തുടങ്ങുകയുമായിരുന്നു. പണം തീർന്നതോടെ ഭാര്യയുടെയും ഭാര്യാമാതാവിൻ്റെയും പേരിലുള്ള സ്‌ഥിരനിക്ഷേപങ്ങൾ വരെ പിൻവലിച്ചും ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചും വ്യാപാരി പണം നൽകി. 2.5 കോടി രൂപയോളം യുവതി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് കൈമാറി. ഭീഷണി തുടരുകയും പണം നൽകാൻ വഴിയില്ലാതാകുകയും ചെയ്തതോടെയാണ് വ്യാപാരി വെസ്‌റ്റ് സ്‌റ്റേഷനിൽ പരാതിപ്പെട്ടത്. സ്വത്തുക്കളെക്കുറിച്ച് പൊലീസ് തെളിവുകൾ ശേഖരിക്കുന്നതു മനസ്സിലാക്കിയ പ്രതികൾ ഒളിവിൽ പോയി. 82 പവനോളം സ്വർണാഭരണങ്ങൾ, 2 ആഡംബര കാറുകൾ, 2 ജീപ്പുകൾ, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments