വാണിയമ്പാറ: പീച്ചി ഡാം റിസർവോയറിൻ്റെ വാണിയമ്പാറമേഖലയിൽ വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി മരുതുംകുഴി, പ്ലാക്കോട് ഭാഗങ്ങളിലായാണ് ഇന്നലെ രാവിലെ മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത് പ്രദേശത്താകെ ദുർഗന്ധവും പരന്നിരുന്നു. പരലുൾപ്പെടെയുള്ള ചെറു മത്സ്യങ്ങളാണ് ചത്ത നിലയിൽ കാണപ്പെട്ടത് രാവിലെ നാട്ടുകാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരമറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ കെ.എസ് ഗിരീഷിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം സ്‌ഥലത്ത് പരിശോധന നടത്തി ഫിഷറീസ് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ഉദ്യോഗസ്‌ഥരെ വനം വകുപ്പ് സംഘം വിവരം അറിയിച്ചു ജലവിഭവ വകുപ്പ് അധികൃതർ എത്തി വെള്ളം പരിശോധനയ്ക്ക് അയച്ചു തൃശൂർ നഗരത്തിലേയും സമീപ പഞ്ചായത്തുകളുടേയും ശുദ്ധജല സ്രോതസ്സാണ് പീച്ചി റിസർവോയർ 1993 ൽ ഇരുമ്പുപാലത്ത് ഫിനോൾ ലോറി മറിഞ്ഞതിനെത്തുടർന്നാണ് മുൻപ് ഇത്തരത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതെന്നു നാട്ടുകാർ പറഞ്ഞു