Thursday, November 21, 2024
HomeThrissur Newsവെറ്ററിനറി ഡോക്ടർക്ക് 
യുവ ശാസ്ത്രജ്ഞ 
പുരസ്‌കാരം
spot_img

വെറ്ററിനറി ഡോക്ടർക്ക് 
യുവ ശാസ്ത്രജ്ഞ 
പുരസ്‌കാരം

തൃശൂർ: കേരളത്തിലെ രണ്ടിനം നാടൻ പശുക്കളെ പഠന വിഷയമാക്കിയ മണ്ണുത്തി വെറ്ററിനറി രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ഡോ. വി വിനയക്ക് യുവ ശാസ്ത്രജ്ഞ പുരസ്‌കാരം. കൊച്ചിയിൽ നടന്ന 31––ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസിൽ ഭാരതീയ വിജ്ഞാന സമ്പ്രദായ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. തൃശൂർ തിരുവില്വാമലയിൽ മാത്രം കാണുന്ന വില്വാദ്രി പശു, ഒറ്റപ്പാലത്തെ അനങ്ങാമലയുടെ താഴ്‌വാരങ്ങളിൽ  കാണുന്ന അനങ്ങാമല പശുക്കളുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.  ‘പശുക്കളുടെ സംരക്ഷണം, തദ്ദേശീയ അറിവുകളുടെ പ്രാധാന്യം’ വിഷയത്തിൽ മണ്ണുത്തി വെറ്ററിനറി കോളേജ് അസി. പ്രൊഫസർ ഡോ. സുബിൻ മോഹന്റെ  കീഴിലായിരുന്നു പഠനം.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments