Sunday, March 22, 2026
HomeNATIONALഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ
spot_img

ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ

യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷൽ ട്രെയിൻ ആയാണ് ഇത് എത്തുന്നത്.

സ്ലീപ്പർ സൗകര്യത്തിനു പകരം ചെയർ കാർ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടിൽ എസി ചെയർകാറിന് 2575 രൂപയും എക്സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളിൽ ഭക്ഷണം, ചായ എന്നിവയും ഉൾപ്പെടുന്നു.

ഇതുവരെയുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് ന്യൂഡൽഹി – വാരണാസി പാതയിൽ ഓടിയിരുന്ന വന്ദേഭാരത് ആയിരുന്നു. 771 കിലോമീറ്റർ ദൂരമുള്ള ഈ പാതയിലെ യാത്ര എട്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments