Friday, October 18, 2024
HomeCity Newsഓർമകളിൽ സി വി ശ്രീരാമൻ
spot_img

ഓർമകളിൽ സി വി ശ്രീരാമൻ

സി വി ശ്രീരാമന്റെ ഓർമവെട്ടങ്ങൾ പലരിലായി പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു.
കോടതിയിൽ കേസിൽ തോൽക്കുന്ന വക്കീൽ ശ്രീരാമൻ ,
പിന്നൊരിക്കൽ കേസ് തോറ്റുപോയതിനാൽ പ്രതിക്കു സ്വന്തം പോക്കറ്റിലെ ചില്ലറകൾ എണ്ണിയെടുത്തു ആഹാരം വാങ്ങിനൽകുന്ന,നമുക്കു നിന്റെ പണം ഒന്നും ഇല്ലാതെ നേരെ ഹൈക്കോടതിയിൽ അപ്പീൽ പോകാം എന്ന് ആദ്യം ഉറപ്പുപറയുന്ന ശ്രീരാമൻ വക്കീൽ ആണ് അതിൽ മുഖ്യൻ .അനന്തമായ യാത്രകളും ഓര്‍മ്മകളും ചരിത്രവും രാഷ്ട്രീയവും ഇഴപിരിയുന്ന കഥാപരിസരത്തിലൂടെയാണ് സി .വി ശ്രീരാമന്റെ കഥാലോകം മുന്നേറുന്നത് .ആധുനികതയുടെ അതിപ്രസരം ഇല്ലാതെ ഒഴുക്കോടെ അദ്ദേഹം നമ്മുടെ തൊട്ടു മുന്നിലിരുന്നു കഥപറഞ്ഞു .മലയാളിത്തം മാത്രമായിരുന്നില്ല കഥാശീലം ,അതിൽ ബംഗാളിലെയും ഒറീസയിലെയും തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മനുഷ്യർ അവരുടെ ജീവിതം നമ്മളോടും പങ്കുവെച്ചു .അങ്ങനെ നോക്കുമ്പോൾ സി വി ശ്രീരാമൻ ഭാരതീയമായാണ് കഥ പറഞ്ഞു പോയത് .

എഴുത്തുകാരന് രാഷ്ട്രീയവും വേണമെന്ന് പറഞ്ഞ ശ്രീരാമൻ സജീവ രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴും കക്ഷിരാഷ്ട്രീയത്തിൻ്റെ പ്രചാരണ സ്വഭാവം ഒഴിവാക്കി സർഗ്ഗ രചകളിൽ സത്യസന്ധത പുലർത്തി; അഭിഭാഷകനായും സാധാരണക്കാർക്കൊപ്പം ജീവിച്ചു .നീണ്ട പതിനേഴു വർഷങ്ങൾക്കിപ്പുറവും അദ്ദേഹം വായിക്കപ്പെടുന്നു,ഏറെ ആർജ്ജവത്തോടെ പുതു തലമുറ അദ്ദേഹത്തെ പഠിക്കുന്നു .അയനം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്മൃതി സദസ്സ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ രാവിലെ 9.30 -ന് നടന്ന ചടങ്ങിൽ എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എൻ. വിനയകുമാർ, ഡോ. പ്രഭാകരൻ പഴശ്ശി, വി.കെ.കെ. രമേഷ്, എം. ഹരിദാസ്, എൻ. ശ്രീകുമാർ, ടി.ജി. അജിത, അഗസ്റ്റിൻ കുട്ടനെല്ലൂർ, എ. സേതുമാധവൻ, ഡോ. കെ.ആർ. ബീന, ശ്രീജ നടുവം, ടി.പി. ബെന്നി, എം.ആർ. മൗനീഷ്, യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ എന്നിവർ സി.വി. ഓർമ്മകൾ പങ്കുവെച്ചു.

അനായാസേന മരണം’, ‘വാസ്തുഹാര’ ‘റെയിൽ‌വേ പാളങ്ങൾ’, ‘ഒട്ടുചെടി’, ‘ചിദംബരം’ ‘പുരുഷാർത്ഥം’, ‘പൊന്തൻമാട’, ‘ശീമതമ്പുരാൻ’, ‘ക്ഷുരസ്യധാര’, ഉര്‍ളോസ്, തീര്‍ത്ഥക്കാവടി, ചക്ഷുഃശ്രവണഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, സൂനിമാ, ഇഷ്ടദാനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്.

അഭിഭാഷകനാകുമ്പോഴും പഞ്ചായത്തു പ്രസിഡണ്ട് ആയിരിക്കുമ്പോഴും അദ്ദേഹം സാധാരണക്കാർക്കൊപ്പം ജീവിച്ചു .നീണ്ട പതിനേഴു വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ഇന്നും വായിക്കപ്പെടുന്നു,ഏറെ ആർജ്ജവത്തോടെ പുതു തലമുറ അദ്ദേഹത്തെ പഠിക്കുന്നു .അനായാസേന മരണം’, ‘വാസ്തുഹാര’ ‘റെയിൽ‌വേ പാളങ്ങൾ’, ‘ഒട്ടുചെടി’, ‘ചിദംബരം’ ‘പുരുഷാർത്ഥം’, ‘പൊന്തൻമാട’, ‘ശീമതമ്പുരാൻ’, ‘ക്ഷുരസ്യധാര’, ഉര്‍ളോസ്, തീര്‍ത്ഥക്കാവടി, ചക്ഷുഃശ്രവണഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, സൂനിമാ, ഇഷ്ടദാനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്.
മലയാളത്തിലെ പ്രമുഖ സം‌വിധായകരായ ജി. അരവിന്ദൻ (വാസ്തുഹാര; ചിദംബരം), കെ.ആർ. മോഹനൻ (പുരുഷാർത്ഥം), ടി.വി. ചന്ദ്രൻ (പൊന്തൻമാട + ശീമതമ്പുരാൻ) എന്നിവർ ശ്രീരാമന്റെ അഞ്ചു കഥകൾക്ക് നാലു ചലച്ചിത്രങ്ങളായി ദൃശ്യാവിഷ്കാരം നൽകിയിട്ടുണ്ട്.
ഇംഗ്ലീഷിലും ജർമ്മനിലും നിരവധി ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments