പുതുക്കിപ്പണിയുന്നതിനൊപ്പം കേരളീയ പൈതൃകം പ്രാധാന്യത്തോടെ നിലനിർത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഇതോടൊപ്പം മികച്ച രീതിയിലുള്ള ശുചീകരണ സൗകര്യങ്ങളും രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത 100 വർഷം മുന്നിൽ കണ്ടാണു സ്‌റ്റേഷൻ പുനർനിർമിക്കുന്നത്. 390.53 കോടി രൂപയാണു നിലവിൽ അംഗീകരിച്ച തുക സ്‌റ്റേഷനു 3 നിലകളുണ്ടാകും.
രണ്ടാം നിലയിലാകും ടിക്കറ്റ് കൗണ്ടറുകൾ എലിവേറ്റഡ് പ്ലാറ്റ്ഫോമുകളാണു നിർമിക്കുക. 2 വർഷത്തിനുള്ളിൽ പുനർനിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ദക്ഷിണ റെയിൽവേയുടെ കൺസ്ട്രക്‌ഷൻ വിഭാഗത്തിനാണു നിർവഹണ ചുമതല കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ അംഗീകാരം ലഭിച്ച സ്‌റ്റേഷൻ്റെ പുനർനിർമാണ മാതൃക റെയിൽവേ ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു
കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ.വർഗീസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ, തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ഡോ മനീഷ് തപ്‌ല്യാൽ, കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സക്കറിയ എന്നിവർ പ്രസംഗിച്ചു.