Tuesday, October 8, 2024
HomeEntertainmentഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതി ഇന്ദ്രൻസ്
spot_img

ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതി ഇന്ദ്രൻസ്

തിരുവനന്തപുരം: പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. 68-ാമത്തെ വയസിലാണ് നടൻ സാക്ഷരതാ മിഷൻ്റെ ഏഴാംക്ലാസ് തുല്യതാ പരീക്ഷയെഴുതിയത്. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്കൂളിലെ സെൻ്ററിലാണ് ഇന്ദ്രൻസ് പരീക്ഷയെഴുതാനെത്തിയത്. രാവിലെ 9.30 മുതലായിരുന്നു പരീക്ഷ. 151 പേർ പരീക്ഷ എഴുതുന്നുണ്ട്. രണ്ടു ദിവസമായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താംതരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാലാംക്ലാസിലാണ് ഇന്ദ്രൻസ് പഠനം അവസാനിപ്പിച്ചത്. തുടർന്ന് തയ്യൽ ജോലി ആരംഭിക്കുകയും പിന്നീട് സിനിമയിലെത്തുകയുമായിരുന്നു. ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ചശേഷം പത്താംതരം തുല്യതയും എഴുതാൻ ആഗ്രഹമുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നു. പരീക്ഷയെഴുതുന്ന ഇന്ദ്രൻസിനെ മന്ത്രി വി ശിവൻകുട്ടി ഫേസ്റ്റുക്കിലൂടെ അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments