ട്രാൻസ്ഫോമറും വൈദ്യുതകാലുകളും നിലംപൊത്തി, ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു
കോടശേരി: മിന്നൽ ചുഴലിയിൽ തെക്കേ മാരാംകോട് മേഖലയിൽ കനത്ത നാശം. മരങ്ങൾ ലൈനിൽ വീണ് ട്രാൻസ്ഫോമറും 5 വൈദ്യുത കാലുകളും നിലംപൊത്തി. ചങ്കൻകുറ്റി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാ റ്റിൽ നിലംപതിച്ച മരത്തിനിടയിൽ കുടുങ്ങിയ ഇരുചക്ര വാഹന യാത്രികൻ കുറ്റിക്കാട് സ്വദേശി ഷാജു കഷ്ടിച്ച് രക്ഷപ്പെട്ടു. മരച്ചില്ല കൊണ്ട് ഇദ്ദേഹത്തിൻ്റെ കഴുത്തിൽ പരുക്കേറ്റു.
ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു അതിശക്തമായ കാറ്റ്. 3 മിനിറ്റോളം നീണ്ടുനിന്ന കാറ്റിൽ തേക്ക്, മാവ് തുടങ്ങിയ മരങ്ങൾ കടപുഴകി റോഡിൽ വീണു. കുറ്റിക്കാട് മേഖലയിലേക്കു
ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പരിയാടൻ ജോമി, കുറ്റിക്കാടൻ ജോസ് എന്നിവരു ടെ പറമ്പുകളിലെ മരങ്ങളാണു കടപുഴകിയത്.
വൈദ്യുത കാലുകൾ വ്യാപകമായി വീണു
തൃശൂർ ചിമ്മിനി റോഡിൽ 7 വൈദ്യുത കാലുകൾ തകർന്നു വീണു. ചിമ്മിനി ജല വൈദ്യുത പദ്ധതിയിൽ നിന്നും വൈദ്യുതി കൊണ്ടുപോകുന്ന എബി കേബിളുകളും പൊട്ടിവീണു. ചിമ്മിനിയിലേക്കുള്ള വൈദ്യുത ബന്ധം പാടേ തകരാറിലായി. പട്ടിക്കാട് സെക്ഷൻ ഓഫിസിനു കീഴിലെ 80 വൈദ്യുതി തൂണുകൾ തകർന്നു. 18 എച്ച്‌ടി ലൈനും 62 വൈദ്യുതി തൂണുകളുമാണു തകർന്നത്. വിയ്യൂർ പവർ ഹൗസിൽ നിന്നു വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന 33 കെവി ലയിൻ വഹിക്കുന്ന 28 വൈദ്യുത കാലുകൾ ഭാഗികമായോ പൂർണമായോ തകർന്നിട്ടുണ്ട്. അരിമ്പൂരിൽ വീടിന്റെ അടുക്കളഭാഗത്തേക്ക് മരങ്ങൾ വീഴുന്നതിനിടെ ചക്കുംകുമരത്ത് ശശിധരന്റെ ഭാര്യ ഗിരിജ അത്ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ കാറ്റ് വീശുന്ന ശബ്ദം കേട്ടപ്പോൾ വീടിനുള്ളിലേക്ക് ഓടിക്കയറി. തൊട്ടുപിന്നാലെ തെങ്ങും കവുങ്ങും ജാതിക്കയും വീഴുകയായിരുന്നു. അയ്യന്തോൾ – പുഴയ്ക്കൽ റോഡിൽ പഞ്ചിക്കലിനു സമീപപം പത്തു പേരോളം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തട്ടുകടയുടെ മുകളിലേക്കു കൂറ്റൻമാവ് കടപുഴകിവീണു. കടയുടമയടക്കം എല്ലാവരും പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു