തൃശൂർ : നഗരവത്കരണത്തിന്റെ ഭാഗമായി തൃശ്ശൂർക്കാർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് നമ്മുടെ ശക്തനിലെ ആകാശപാത. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയരം കൂടിയ ആകാശപാതയാണ് ശക്തന്റെ മണ്ണിലുള്ളത്. ആശുപത്രിയിലേക്കും കച്ചവട ആവശ്യങ്ങൾക്കുമായി നിരവധി യാത്രക്കാരും വിദ്യാർത്ഥികളും കടന്ന് പോകുന്ന വളരെ തിരക്കേറിയ റോഡാണ് ശക്തൻ. നവീകരണത്തിന്റെ ഭാഗമായി ആകാശപാത അടച്ചതോടെ റോഡിലൂടെയാണ് ഇപ്പോൾ എല്ലാരും ക്രോസ്സ് ചെയ്ത് പോകുന്നത്. മഴക്കാലം തുടങ്ങിയതോടുകൂടി ഇവിടുത്തെ അപകടനില ഓരോ ദിവസവും കൂടി വരുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ആകാശപാത ജനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.