Monday, April 6, 2026
HomeBREAKING NEWSതൃശൂരിൽ വോട്ടിന് കിറ്റ് വിതരണം; കേസെടുത്ത് പൊലീസ്
spot_img

തൃശൂരിൽ വോട്ടിന് കിറ്റ് വിതരണം; കേസെടുത്ത് പൊലീസ്

തൃശൂരിൽ വോട്ടിന് വേണ്ടി കിറ്റ് നൽകുന്നവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കിറ്റ് വിതരണം ചെയ്തതാണെന്നാണ് എൽഡിഎഫിന്റെ പരാതി. വിഷു കിറ്റ് വിതരണം ചെയ്തത് ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന് വേണ്ടിയെന്നാണ് എൽഡിഎഫിന്റെ ആരോപണം.

900 രൂപയുടെ 48 കിറ്റുകൾ വിതരണം ചെയ്തെന്നാണ് പരാതി. ഇന്നലെ കിറ്റ് വിതരണം ചെയ്ത്‌ത സൂപ്പർ മാർക്കറ്റ് മുൻമന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തോടെ അടപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ബിജെപി ശ്രമമെന്നാണ് എൽഡിഎഫ് ആരോപണം. അതേസമയം കിറ്റിൽ തങ്ങൾക്ക് ഒരു റോളും ഇല്ലെന്നാണ് ബിജെപിയുടെ നിലപാട്. കട പൊലീസ് എത്തി ഇന്നലെ സീൽ ചെയ്തിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്ത‌തെന്നാണ് ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments