Thursday, March 26, 2026
HomeThrissur Newsപോക്സോ കേസിൽ ജീവപര്യന്തം കഠിന തടവ്
spot_img

പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവ്

ചാവക്കാട്:ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജീവിതാന്ത്യം വരെ ശിക്ഷ ലഭിച്ചയാൾക്ക് 4 വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസിലും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷ. പാവറട്ടി തച്ചേരിൽ ബാബു (ലോറൻസ്, 54) വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 1,51,000- രൂപയും നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 1,50,000- രൂപയും പിഴയടക്കണം. ആദ്യ കേസിലെ പിഴ അടയ്ക്കാത്ത പക്ഷം 10 മാസം കൂടിയും രണ്ടാമത്തെ കേസിൽ പിഴയടക്കാത്ത പക്ഷം ഒന്പത് മാസം കൂടിയും അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതകൾക്ക് നൽകാനും ഉത്തരവിലുണ്ട്.2023—–2024 കാലയളവിലാണ് രണ്ടുകുട്ടികളേയും പ്രതി പീഡിപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ.സി നിഷ എന്നിവർ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments