Monday, March 23, 2026
HomeBREAKING NEWSതൃശൂരിൽ കോൺഗ്രസിന് വെല്ലുവിളിയായി വിമതൻ
spot_img

തൃശൂരിൽ കോൺഗ്രസിന് വെല്ലുവിളിയായി വിമതൻ

തൃശൂർ: തൃശൂരിൽ കോൺഗ്രസിന് വെല്ലുവിളിയായി വിമതഭീഷണി. മൂന്നുതവണ കോർപ്പറേഷൻ കൗൺസിൽ ആയിരുന്ന ജയപ്രകാശ് പൂവത്തിങ്കലാണ് കോൺഗ്രസ് വിമതനായി മത്സരിക്കുന്നത്. സ്ഥാനമാനങ്ങൾ ഒരു വിഭാഗത്തിനു മാത്രം നൽകുന്നതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത് എന്നാണ് വിശദീകരണം.

മേയറും ഡിസിസി അധ്യക്ഷനും കെപിസിസി ഭാരവാഹികളും തൃശ്ശൂരിലെ സ്ഥാനാർത്ഥിയും ഒരു വിഭാഗത്തിൽ നിന്നു മാത്രമുള്ളവരാണ് എന്നതാണ് ജയപ്രകാശ് പൂവത്തിങ്കൽ പറയുന്നത്. മറ്റുള്ളവരെ അവഗണിക്കുകയാണ്. ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷനെ കാണാൻ ചെന്നു. രണ്ടര മണിക്കൂർ കാത്തിരുത്തിയതല്ലാതെ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല എന്നും ജയപ്രകാശ് പറഞ്ഞു.

തന്നോട് നോമിനേഷൻ നൽകാൻ പല നേതാക്കളും ആവശ്യപ്പെട്ടുവെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും ജയപ്രകാശ് പൂവത്തിങ്കൽ അവകാശപ്പെട്ടു. മറ്റു വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ മത്സരം രംഗത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments