തൃശൂർ: ഇരിങ്ങാലക്കുട സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരുക്കേൽക്കാനും ഇടയാക്കിയ വാഹനാപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷി (34) നെയാണ് പൊലീസ് പിടികൂടിയത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂർ വെണ്ടൂർ സ്വദേശി അവസ്ഥപറമ്പിൽ മനോജ് (53) മരിച്ചിരുന്നു.
സ്കൂട്ടർ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടർടാങ്ക് സ്വദേശി ഇലഞ്ഞിക്കൽ വീട്ടിൽ സണ്ണിയ്ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇതിനെ തുടർന്ന് പ്രതിക്കെതിരേ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. 2026 മാർച്ച് 13ന് വൈകീട്ട് 6.30ഓടെയാണ് അപകടം നടന്നത്.
സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂകൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് തൊട്ടുപിന്നാലെ മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തിൽ അമിതവേഗതയിൽ വന്ന പൂമല ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലും ഇടിച്ച് കയറുകയായിരുന്നു. സലീഷ് വർഗീസാണ് ബസ് ഓടിച്ചിരുന്നത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
നെടുപുഴ, തൃശൂർ ഈസ്റ്റ്, ട്രാഫിക് പോലീസ് സ്റ്റേഷനുകളിലായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ രണ്ട് കേസുകളും മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളിലും അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനൽകേസുകളിൽ സെലീഷ് പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.ഐ. അഭിലാഷ് ടി.,ജി.എസ്.ഐമാരായ മനോജ്, മുഹമ്മദ് റാഷി എം.എ., ജി.എസ്. സി.പി.ഒമാരായ ഗിരീഷ്, രഞ്ജിത്ത് എം.ആർ., സി.പി.ഒമാരായ ഉമേഷ് രഞ്ജിത്ത് എം.ആർ., സി.പി.ഒമാരായ ഉമേഷ് കൃഷ്ണൻ, ഉമേഷ് കെ.എസ്. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


