Thursday, March 12, 2026
HomeBREAKING NEWSനാട്ടികയിൽ സി സി മുകുന്ദന് പിന്തുണയില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്
spot_img

നാട്ടികയിൽ സി സി മുകുന്ദന് പിന്തുണയില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്

നാട്ടികയിൽ സി സി മുകുന്ദനെ പിന്തുണയ്ക്കാതെ സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പാണ് കാരണം. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഡിസിസിക്കും ഇതുവരെ നിർദേശങ്ങൾ ഒന്നും ലഭിച്ചില്ല.

നാട്ടിക എം. എൽ. എയായിരുന്ന സി സി മുകുന്ദനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി. പി. ഐയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പകരം മുൻ എം. എൽ. എ ഗീതാ ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഗീതാ ഗോപിയുടേത് ‘പെയ്‌മെന്റ് സീറ്റ്’ ആണെന്നും തനിക്ക് പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments