Monday, March 9, 2026
HomeKeralaആധുനികതയുടെ ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ വിടവാങ്ങി
spot_img

ആധുനികതയുടെ ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ വിടവാങ്ങി

തിരുവനന്തപുരം : ആധുനിക ഇന്ത്യയുടെ ചരിത്രകാരൻമാരിൽ പ്രമുഖനായ ഡോ. കെ എൻ പണിക്കർ (90) അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ മതനിരപേക്ഷതയുടെ കാവലാളായാണ് ചരിത്രം കെ എൻ പണിക്കരെ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് വിടവാങ്ങൽ.

ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ കടന്നുവരവിനെയും, അതിന്റെ പ്രത്യയശാസ്ത്ര മേൽക്കോയ്‌മയ്ക്കായുള്ള നീക്കങ്ങളെയും വസ്തുനിഷ്ഠ ചരിത്ര രചനയിലൂടെ ചെറുത്ത ഡോ. കെ എൻ പണിക്കർക്ക് ഇതിൻറെ പേരിൽ വർഗീയ ശക്തികളിൽ നിന്ന് ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു.

ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ എൻ പണിക്കർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഡൽഹി ജെഎൻയുവിൽ ദീർഘകാലം അധ്യാപകനായിരുന്നു.Education

സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ, മക്കൾ രാഗിണി, ശാലിനി മരുമക്കൾ: പീതാംബർ, ആർ വി രാമൻ.

  • 1936 ൽ ഗുരുവായൂർ തൈക്കാട് കണ്ടിയൂർ കുടുംബത്തിൽ ജനനം.
  • അച്ഛൻ കുഞ്ഞുപറമ്പിൽ കൃഷ്‌ണൻ നായർ. അമ്മ കണ്ടിയൂർ ഇപ്പുകട്ടിയമ്മ.
  • കണ്ടിയൂർ നാരായണ പണിക്കർ എന്നാണ് മുഴുവൻ പേര്
  • സ്കൂൾ പഠനം ചാവക്കാട് ബോർഡ് ഹൈസ്കൂ‌ളിൽ
  • ബിരുദപഠനം – പാലക്കാട് വിക്ടോറിയ കോളെജിൽ ബിരുദപഠനകാലത്ത് കോളജ് യൂണിയൻ ചെയർമാനായിരുന്നു.
  • ബിരുദാനന്തരപഠനവും പി.എച്ച്.ഡിയും ജയ്‌പൂരിലെ രാജസ്ഥാൻ യൂണിവേഴ്സ‌ിറ്റിയിൽ നിന്നായിരുന്നു.
  • രാജസ്ഥാൻ യൂണിവേഴ്സ‌ിറ്റി, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിൽ അധ്യാപകൻ.
  • ഡൽഹി യൂണിവേഴ്സ‌ിറ്റിയിലെ ഹൻസ് രാജ്‌കോളെജിൽ ലക്‌ചറർ ആയി ജോലി ചെയ്‌തു.
  • 1972 മുതൽ ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ, വകുപ്പധ്യക്ഷൻ സോഷ്യൽ സയൻസസ് ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
  • വിവിധ വിദേശസർവകലാശാലകളിൽ ഫെലോ ആയും വിസിറ്റിംഗ് പ്രൊഫസർ ആവും സേവനമനുഷ്‌ഠിച്ചു.
  • 2001 മുതൽ 2017 വരെ കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ.
  • 2008 ൽ ഇന്ത്യൻ പരിത്രകോൺഗ്രസ് അധ്യക്ഷനായി.
  • 2000-2001 ൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസിലർ
  • 2007-2011 കാലയളവിൽ കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷനായിരുന്നു.
  • കേരള ചരിത്ര കോൺഗ്രസ്സിന്റെ സ്ഥാപകാധ്യക്ഷനാണ്

ഇംഗ്ലീഷ് ഭാഷയിലാണ് കെ എൻ പണിക്കരും മിക്ക കൃതികളും, പഠനങ്ങളും. മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. മറ്റു കൃതികൾ : British Diplomacy in North India (1985), Against Lord and State: Religion and Peasant uprising in Malabar (1989), Culture and Consciousness in Modern India (1990), Culture Ideology and Hegemony: Intellectuals and Social Consciousness in Colonial India (1996). Communal Threat and Secular Challenge (1997), Agenda for cultural Action and Other Essays (2002), Before the Night falls: Foreboardings of Fascism in India (2002). Colonialism Culture and Resistance (2009), History as a site of Sruggle (2013), Society and Culture in Kerala (2017)

എഡിറ്റ് ചെയ്ത ഗ്രന്ഥങ്ങൾ :: John Malcolm’s Political History of India (1980),
Communalism in India: History Politics and Culture (1991), National and Left Movements in India (1990), Peasant Protest and Revolt in Malabar (1990), The Making of History (2000), Towards Freedom (2011), The concerned Indians Guide to Communalism (2019), Caste in Kerala (2020)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments