തൃശൂർ:തൃശൂർ കലക്ടറായി ശിഖ സുരേന്ദ്രനെ നിയമിച്ചു. ടൂറിസം വകുപ്പ് ഡയറക്ടറായും കേരള ടൂറിസം വികസന കോർപറേഷൻ (കെടിഡിസി) എംഡിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തൃശൂർ ജില്ലാ ഡെ വലപ്മെന്റ് കമീഷണറായി പ്രവർത്തിച്ചിരുന്നു. നിലവിൽ കലക്ടറായ അർജുൻ പാണ്ഡ്യനെ കാസർക്കോട്ടേക്ക് മാറ്റി. 2018 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രൻ എറണാകുളം സ്വദേശിയാണ്. കോട്ടയം അസിസ്റ്റന്റ് കലക്‌ടർ, കൊല്ലം ഒറ്റപ്പാലം സബ് കലക്ടർ, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് മിഷന്റെ സിഇഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മലയാളം, സിവിൽ എൻജിനിയറിങ് എന്നിവയിൽ ബിരുദമുള്ള ശിഖ സുരേന്ദ്രൻ മലയാളം ഐച്ഛിക വിഷയമായാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആദ്യശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാംശ്രമത്തിൽ 16-ാ-ാം റാങ്കുനേടി കേരളത്തിൽ ഒന്നാമതെത്തി. എറണാകുളം വടയമ്പാടി കാവനാക്കുടിയിൽ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്.


