Friday, February 20, 2026
HomeThrissur Newsതുടർച്ചയായ അപകടങ്ങൾ;തൃശൂർ കൈപ്പറമ്പിലെ റോഡരികിലെ മരക്കുറ്റി മാറ്റി
spot_img

തുടർച്ചയായ അപകടങ്ങൾ;തൃശൂർ കൈപ്പറമ്പിലെ റോഡരികിലെ മരക്കുറ്റി മാറ്റി

തൃശൂർ: തുടർച്ചയായി വാഹന അപകടങ്ങൾക്ക് കാരണമാകുന്ന തൃശൂർ കൈപ്പറമ്പിലെ റോഡരികിലെ മര കുറ്റി കെഎസ്ടിപി അധികൃതർ മാറ്റി. കഴിഞ്ഞ ദിവസം മുണ്ടൂർ പഴയങ്ങാടി റോഡരികിലെ മരവും കൈപ്പറമ്പ് ജംഗ്ഷനിലെ മരക്കുറ്റിയും അടിയന്തരമായും നീക്കം ചെയ്യാൻ കെഎസ്ടിപി എഞ്ചിനീയർ കരാർ കമ്പനി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. റോഡരികിലുള്ള മരത്തിൽ ബൈക്കിടിച്ച് യുവാവ് മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മരവും മര കുറ്റിയും അടിയന്തിരമായി നീക്കം ചെയ്യാൻ കെഎസ്ടിപി എൻജിനീയർ റിജോ റിന്നകരാർ കമ്പനി അധികൃതർക്ക് നിർദേശം നൽകിയത്. ഇതിൻ്റെ ഭാഗമായാണ് കൈപ്പറമ്പ് ജംഗ്ക്ഷനിലെ മരക്കുറ്റി ഇളക്കി മാറ്റിയത്. ഈ ഭാഗം കോൺക്രീറ്റ് ചെയ്യുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. മുണ്ടൂരിലെ മരം മുറിച്ചു മാറ്റാൻ തുടർ നടപടികളാരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments