ചെന്ത്രാപ്പിന്നി: ദേശീയ പാതയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം. ചാലക്കുടിയിൽനിന്ന് പാലുമായി കാഞ്ഞാണിയിലേക്ക് പോയിരുന്ന വാഹനമാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം വ്യാഴാഴ്ച പകൽ മൂന്നോടെ ആയിരുന്നു അപകടം.ടയർ പൊട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് യാത്രികർ പറഞ്ഞു. സമീപത്തെ കടയുടെ മുന്നിലേക്കാണ് മറിഞ്ഞത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന പാൽ റോഡിൽ ഒഴുകിയ നിലയിലാണ്.


