കുന്നംകുളം:ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ സൗത്തിൽ ആശാരിപ്പടിക്കു സമീപം മമ്പറമ്പത്ത് വിപിൻ (20) ആണ് മരിച്ചത്. കൂനംമൂച്ചി സ്കൂകൂളിലെ വാർഷിക ആഘോഷ പരിപാടിയുടെ ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്കിടെ ബുധനാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കോണിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്നു വിപിൻ. ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്. അച്ഛൻ: പരേതനായ വിജയൻ. അമ്മ: സുനിത.സഹോദരൻ: വിമൽ.


