Wednesday, February 4, 2026
HomeBREAKING NEWSതൃശൂരിൽ ലോറിയിൽ നിന്ന് ഇറക്കവേ ആന വിരണ്ടോടി; സമീപത്തെ വീടുകളുടെ ഗേറ്റ് തകർത്തു
spot_img

തൃശൂരിൽ ലോറിയിൽ നിന്ന് ഇറക്കവേ ആന വിരണ്ടോടി; സമീപത്തെ വീടുകളുടെ ഗേറ്റ് തകർത്തു

തൃശൂരിൽ ആനയിടഞ്ഞു. തൃശൂർ തൃപ്രയാറിൽ താനിയം രാജഗിരി റോഡിലാണ് ആനയിടഞ്ഞത്. ലോറിയിൽ നിന്ന് ആനയെ ഇറക്കുന്ന സമയത്താണ് ആന വിരണ്ട് ഓടിയത്. തുടർന്ന് സമീപത്തെ വീടുകളുടെ ഗേറ്റ് തർകത്തു. പ്രദേശത്തുണ്ടായിരുന്ന തെങ്ങുകൾ നശിപ്പിക്കുകയും ചെയ്തു‌. ദേവി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. അരക്കിലോ മീറ്ററോളം ആന വിരണ്ട് ഓടി. എലിഫന്റ് സ്കോസ് എത്തി ആനയെ തളച്ചു. ആളുകൾക്ക് ആർക്കും പരുക്ക് ഇല്ല.

അതിനിടെ, പാലക്കാടിന് സമീപം വാളയാറിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ട്രെയിൻ പാളത്തിന് സമീപമാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി ചരിഞ്ഞതാകാം എന്നാണ് നിഗമനം. കാട്ടാന കുട്ടിയാണ് ചരിഞ്ഞത്. സംഭവം സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments