ചാലക്കുടി: ചാലക്കുടിയിൽ മൂന്നിടത്ത് തീപിടിത്തം.മൂന്നിടത്തും ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്.ചൊവ്വാഴ്ച രാവിലെ 8.30ഓടെ മുരിങ്ങൂർബിആർഡിക്ക് എതിർഭാഗത്ത് ദേശീയപാതയോരത്തെ പുല്ലിനാണ് തീപിടിച്ചത്. ഉച്ചയോടെ കോടശേരി പഞ്ചായത്തിലെ ചായ്‌പൻകുഴി വെട്ടിക്കുഴി ഭാഗത്ത് രണ്ടര ഏക്കർ സ്വകാര്യ പറമ്പിലാണ് തീപടർന്നത്.വൈകിട്ട് 4.30ഓടെ വെള്ളാഞ്ചിറ റെയിൽവേ ഗേറ്റിന് സമീപം കാൽവരിക്കുന്ന് പള്ളിയുടെ എതിർഭാഗത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഉണക്കപുല്ലിനും തീപിടിച്ചു.മൂന്നിടത്തും ചാലക്കുടി ഫയർഫോഴ്സെസെത്തിയാണ് തീയണച്ചത്.


