തൃശൂർ : സുഹൃത്തിന്റെ സഹോദരൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് കുളത്തിൽ വീണു മരിച്ചു. പൊന്നൂക്കര സ്വദേശി കപ്ലിക്കാടൻ വീട്ടിൽ നിധീഷ് (25) ആണ് മരിച്ചത്. പനമുക്ക് ഗുരുനികേതൻ സ്‌കൂളിനു സമീപത്തെ കുളത്തിൽ ഞായർ രാവിലെ എട്ടോടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. സുഹൃത്തിൻ്റെ സഹോദരൻ്റെ വിവാഹത്തിനാണ് ഇയാൾ പനമുക്കിൽ എത്തിയത്. സംസ്‌കാരം തിങ്കളാഴ്ച പകൽ 2.30 ന് വടൂക്കര ശ്‌മശാനത്തിൽ. അമ്മ; പുഷ്‌പ. സഹോദരി: നിമിഷ.


