Wednesday, February 11, 2026
HomeBREAKING NEWSസൈക്കിൾ സഞ്ചാരി അഷ്റഫ് മരിച്ച നിലയിൽ
spot_img

സൈക്കിൾ സഞ്ചാരി അഷ്റഫ് മരിച്ച നിലയിൽ

തൃശ്ശൂർ: സൈക്കിൾ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശ്ശൂർ പത്താംകല്ല് സ്വദേശി അഷ്റഫിനെ(43) മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയിൽവേ ട്രാക്കിനോട് ചേർന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാർ കാണുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സമീപത്തെ തോട്ടുപാലത്തിന് മുകളിൽ നിന്ന് വീണതാകാം എന്നും സംശയമുണ്ട്.പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. കാലുകൾക്ക് പരിമിതിയുള്ള ആൾ കൂടിയാണ് അഷ്റഫ്. 2017 ലെ ഒരു ബൈക്കപടത്തിൽ അറ്റുപോയതാണ് അഷ്റഫിൻ് കാൽപ്പാദം സാഹസിക യാത്ര ഇഷ്ടപ്പെട്ടിരുന്ന അഷ്റഫ് തൻ്റെ പരിമിതികളെ മറികടന്ന് സൈക്കിളിൽ ഹിമാലയം, ലഡാക്ക് ഉൾപ്പെടെയുള്ളയിടങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments