Wednesday, February 11, 2026
HomeThrissur Newsകലോത്സവ വേദിയിൽ കലാപ്രതിഭകൾക്ക് നാടൻ രുചിയുടെ വിരുന്ന്
spot_img

കലോത്സവ വേദിയിൽ കലാപ്രതിഭകൾക്ക് നാടൻ രുചിയുടെ വിരുന്ന്

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മത്സരാർത്ഥികൾക്കും അനുബന്ധ പ്രവർത്തകർക്കുമായി വിഭവ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത രുചികൾ ഉൾക്കൊള്ളുന്ന മെനുവാണ് ഭക്ഷണ പന്തലിൽ ഒരുക്കിയിട്ടുള്ളത്. പഴയിടം മോഹനൻ നമ്പൂതിരിയും സംഘവുമാണ് വിഭവങ്ങൾ ഒരുക്കിയിട്ടുള്ളത്.

രാവിലെ 6000 പേർക്ക് നവധാന്യ ദോശ, വെജിറ്റബിൾ സ്റ്റൂ, ചായ എന്നിവയാണ് പ്രഭാതഭക്ഷണമായി വിതരണം ചെയ്തത്. ഇരുപതിനായിരത്തോളം ആളുകൾക്ക് ഉച്ചഭക്ഷണം നൽകി. ഉച്ചഭക്ഷണത്തിൽ ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം, മോര് എന്നിവയും ചക്ക പായസവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വൈകുന്നേരം ചപ്പാത്തി, വെജിറ്റബിൾ കുറുമ എന്നിവയോടൊപ്പം കട്ടൻകാപ്പിയുമാണ് ഒരുക്കിയിട്ടുള്ളത്.

ഭക്ഷണത്തിനായി വരിനിൽക്കുന്നവർക്ക് വിവിധ കലാപരിപാടികൾ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്ന രീതിയിലാണ് ഭക്ഷണ വിതരണം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നെത്തിയ കലാപ്രതിഭകൾക്കും,കൂടെ വരുന്ന അധ്യാപകർ, കലോത്സവത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവർ തുടങ്ങി എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള ഭക്ഷണം ലഭ്യമാക്കാൻ പ്രത്യേക മേൽനോട്ട സമിതിയും പ്രവർത്തിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments