Wednesday, February 11, 2026
HomeThrissur Newsവെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു
spot_img

വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു

വടക്കഞ്ചേരി : മംഗലംഡാം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അത്തിക്കൽ വീട്ടിൽ അക്മ‌ൽ (17) ആണ് മരിച്ചത്. ഞായർ രാവിലെ എട്ടോടെ തപ്പിലിക്കയം വെള്ളക്കെട്ടിലാണ് സംഭവം. കാളത്തോട് നിന്നും അഞ്ചംഗ സംഘം മൂന്ന് ബൈക്കുകളിലായി എത്തിയതായിരുന്നു. പോത്തൻതോട് മുറിച്ച് കടക്കുന്നതിൻ്റെ താഴ്ഭാഗത്തുള്ള വെള്ളക്കെട്ടിലാണ് അപകടം. വെള്ളക്കെട്ടിൻ്റെ സമീപത്ത് നിന്ന് മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷിക്കാൻ ചാടിയെങ്കിലും ഇവരും മുങ്ങി. നിലവിളി കേട്ട് സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അക്‌മൽ മുങ്ങി താഴ്ന്ന‌ിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാവിലെ 10.30ഓടെ മൃതദേഹം കണ്ടെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അഞ്ച് വർഷം മുമ്പും ഇവിടെ ഒരാൾ മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ കുടുങ്ങിയപ്പോൾ അഗ്നിരക്ഷാസേനയാണ് രക്ഷിച്ചത്. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനാൽ അന്യദേശത്ത് നിന്നും വരുന്നവരാണ് അപകടത്തിൽ പെടുന്നതിൽ കൂടുതലും. മംഗലംഡാം പൊലീസ് കേസെടുത്തു. അക്മ‌ലിന്റെ പിതാവ് യൂസഫ്. ഉമ്മ:മാജിത. സഹോദരങ്ങൾ: ഫർഹാന, ഫിദ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments