തൃശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ തൃശൂരിൽ മന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിച്ചു. മന്ത്രി കെ രാജൻ ഏറ്റുവാങ്ങി. പ്രോഗ്രാം ഷെഡ്യൂൾ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ സി മൊയ്തീനുനൽകി മന്ത്രി കെ രാജൻ പ്രകാശിപ്പിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. എൻ എസ് കെ ഉമേഷ്, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം സ്വദേശി അനിൽ ഗോപനാണ് ലോഗോ രൂപകൽപ്പന ചെയ്തത്.


