Wednesday, February 11, 2026
HomeKeralaനടി ആക്രമിക്കപ്പെട്ട കേസ് വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിൻമാറി
spot_img

നടി ആക്രമിക്കപ്പെട്ട കേസ് വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെ, നടൻ ദിലീപ് പൊതുപരിപാടിയിൽ നിന്ന് പിൻമാറി. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടന പരിപാടിയിൽ നിന്നാണ് ദിലീപ് പിന്മാറിയത്.

എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ എന്താണ് പിന്മാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി കഴിഞ്ഞ ദിവസമാണ് കുറ്റവിമുക്തനാക്കിയത്. ഈ വിധിക്ക് പിന്നാലെ അതിജീവിതയും ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരും പരസ്യമായി പ്രതികരിച്ചിരുന്നു. കോടതി വിധിയിൽ തനിക്ക് ‘അത്ഭുതമില്ല’ എന്ന് പ്രതികരിച്ചു. അതിജീവിതയ്ക്ക് ‘പൂർണ്ണ നീതി ലഭിച്ചില്ല’ എന്ന് അഭിപ്രായപ്പെട്ടു. ഇരുവരുടെയും പ്രതികരണങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതിനിടെയാണ് ദിലീപിന്റെ ഈ പിൻമാറ്റം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments