ചാലക്കുടി:അതിരപ്പിള്ളി മേഖലയിൽ പുഴയോരത്ത് മുതലകളുടെ സാന്നിധ്യം കൂടുന്നു. പുഴയുടെ തീരങ്ങളിലും പുഴയിലെ പാറക്കെട്ടുകളിലും ഇവയെ കാണുന്നത് പതിവായി മാറിയിട്ടുണ്ട്. മനുഷ്യരെ ഇതുവരെ ആക്രമിച്ചിട്ടില്ലെങ്കിലും ഇവയുടെ എണ്ണത്തിലെ ക്രമാതീതമായ വർധന ഭീഷണിയാണ്. പുഴയിലേക്കിറങ്ങുന്ന വിനോദസഞ്ചാരികൾക്കും മുതലക്കൂട്ടം ഭീഷണിയാണ്. പിള്ളപ്പാറയ്ക്ക് സമീപം മലനായാടി ക്ഷേത്രത്തിന് പിന്നിലാണ് ഇവയെ കൂടുതലായും കാണുന്നത്.


