തൃശൂര്‍: കുന്നംകുളത്ത് ആനയെ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 63 ലക്ഷം രൂപ തട്ടിയെന്ന് പരാതി. ആര്‍ത്താറ്റ് സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ് സൈലേഷ്, അബ്ദുല്‍ ഹമീദ് ഖാന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.
പ്രമോദ് മാനേജിംഗ് ഡയറക്ടറായി സംഘദേശം കുറിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയിട്ടുള്ളത്. 2024 മാര്‍ച്ച് മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് 63 ലക്ഷം രൂപ നല്‍കിയത്.
വീണ്ടും പണം ആവശ്യപ്പെടുകയും ആനയെ നല്‍കാതിരിക്കുകയും ചെയ്തതോടെ സംശയം തോന്നിയ പ്രമോദ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രമോദിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.


