തൃശൂർ: ജോലിക്ക് പോകുന്ന വഴിക്ക് സ്വകാര്യ ബസിടിച്ചു സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. മരിച്ചത് തളിക്കുളം വീട്ടിലെ സ്നേഹയാണ്. സ്നേഹ പൊറുത്തുശ്ശേരി വില്ലേക് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആണ്.
ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് സ്റ്റാൻഡിനു സമീപത്തു വച്ചായിരുന്നു അപകടം നടന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിനെ മറികടന്നു വന്ന റീബോണ്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയും ബസിന്റെ പിന്‍ചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകട ശേഷം ബസ് ജീവനക്കാര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു.


