തൃശൂർ: രാത്രിയാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചൊവ്വല്ലൂർ കിഴക്കേക്കുളം അബ്ദുൽ വഹാബി(49)നെയാണ് പൊലീസ് പിടികൂടിയത്.
ഓട്ടോ ഡ്രൈവർ ആയ അബ്ദുൽ വഹാബ് സ്‌കൂട്ടറിൽ സഞ്ചരിച്ചാണ് രാത്രിയാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. ചൊവ്വല്ലൂർ, കണ്ടാണശേരി പ്രദേശങ്ങളിൽ ഇയാൾക്കെതിരെ വ്യാപക പരാതിയുണ്ട്. തുടർന്ന് പൊലീസ് പ്രദേശത്തെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. അബ്ദുൽ വഹാബിനെ ചാവക്കാട് കോടതി റിമാൻഡ് ചെയ്തു.


