തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെതുടർന്ന് കുന്നംകുളം മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് രേഷ്മ സതീഷ് പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചു. എസ് സി സംവരണ വാർഡിൽ സ്ഥാനാർത്ഥിയാക്കാതെ പുറത്തുനിന്നുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസിന്റെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ രേഷ്മ വഹിച്ചിട്ടുണ്ട്.


