തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും ആർ സുജിത്ത് രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് ആർ സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയെ നിർത്തിയത്. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജി വെച്ചിരുന്നു.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ സ്ഥാനാർത്ഥി
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ സ്ഥാനാർത്ഥി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി കെ ആർ ചക്രപാണിയാണ് പാർട്ടി വിട്ടത്. സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തിട്ടും നൽകാത്തതിനെ തുടർന്നാണ് സിപിഐയിൽ ചേർന്നത്. 40വർഷമായി കോൺഗ്രസ് പ്രവർത്തകനാണ് ചക്രപാണി. കോൺഗ്രസ് സീറ്റിൽ പഞ്ചായത്ത് മെമ്പർ ആയിരുന്നു. മുൻ മണ്ഡലം പ്രസിഡന്റ് കൂടിയാണ് ചക്രപാണി. ഗ്രൂപ്പുകൾ പാർട്ടി കീഴടക്കുന്നു എന്ന് ആരോപിച്ചു ആണ് പാർട്ടി മാറ്റം. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 10വാർഡിൽ ചക്രപാണി ജനവിധി തേടും.


