Friday, June 12, 2026
HomeThrissur Newsകാട്ടാനയ്ക്ക് മസ്‌തകത്തിൽ മുറിവേറ്റതായി സംശയം;വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു
spot_img

കാട്ടാനയ്ക്ക് മസ്‌തകത്തിൽ മുറിവേറ്റതായി സംശയം;വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു

ചാലക്കുടി:അതിരപ്പിള്ളി വനം റേഞ്ചിലെ പറയൻപാറ വനത്തിൽ കാട്ടാനയ്ക്ക് മസ്‌തകത്തിൽ മുറിവേറ്റതായി സംശയം. ഇതോടെ വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു. വൈൽഡ് ഫോട്ടോഗ്രാഫറായ എസ് സതീഷ് കുമാർ പകർത്തിയ ചിത്രത്തിലാണ് ആനയുടെ മസ്ത‌കത്തിൽ മുറിവുള്ളതായി കണ്ടത്. മുറിവിന് മുകളിൽ മണ്ണ് വാരിയിട്ട നിലയിലാണ്. കാട്ടുകൊമ്പൻമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതാണോയെന്ന് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. മാസങ്ങൾക്ക് മുമ്പ് ഈ മേഖലയിൽ മസ്‌തകത്തിൽ മുറിവേറ്റ ഒരു കൊമ്പനെ കണ്ടിരുന്നു. മയക്കുവെടിവച്ച് പിടികൂടിയ ഈ കൊമ്പൻ പിന്നീട് ചികിത്സക്കിടെ ചരിഞ്ഞു. ഈ മേഖലയിൽ കാട്ടാനകളുടെ എണ്ണം കൂടുതലാണെന്ന് വനംവകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments