തലോർ: ദീപ്തി സ്കൂളിലെ 2000-ലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ അവരുടെ 25-ാം വാർഷികം അനുബന്ധിച്ച് കുടുംബസമേതം നടത്തിയ സിൽവർ ജൂബിലി ആഘോഷം ഞായറാഴ്ച ഏറെ ആവേശത്തോടെ നടത്തി. തലോർ സർവീസ് സൊസൈറ്റിയുടെ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 2 മുതൽ 7 വരെ നടന്ന ഈ ചടങ്ങിൽ 75 പേര്‍ ഉള്‍പ്പെടെ കുടുംബങ്ങളും കുട്ടികളും അടക്കം ഏകദേശം 172 പേര്‍ പങ്കെടുത്തു. അവർ പഠിച്ച കാലത്ത് പ്രവർത്തിച്ചിരുന്ന അദ്ധ്യാപകർക്ക് സ്നേഹസമ്മാനങ്ങൾ നൽകി ആദരിച്ചു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി. ചടങ്ങിനു ശേഷം കുട്ടികളും കുടുംബാംഗങ്ങളും ഒരുക്കിയ മനോഹരമായ കലാപരിപാടികൾ അരങ്ങേറി. സുവർണസ്മരണയായി ഈ സിൽവർ ജൂബിലി ആഘോഷം എല്ലാ പങ്കെടുത്തവരുടെയും മനസ്സിൽ നിറഞ്ഞ സന്തോഷം പകർന്നു.


