Wednesday, November 19, 2025
HomeAnnouncements'സന്തോം ഇന്നോവേറ്റേഴ്സ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു
spot_img

‘സന്തോം ഇന്നോവേറ്റേഴ്സ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു

തൃശൂർ: സെന്റ് തോമസ് കോളേജ് (ഓട്ടോണോമസ്), തൃശൂർ സംഘടിപ്പിക്കുന്ന ‘സന്തോം ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (SIP 2025)’-ലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ പങ്കുവെക്കാനും അവ പ്രായോഗികമാക്കാനും പ്രചോദനം നൽകുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. സൃഷ്ടിപരമായ ആശയങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിലും പ്രോട്ടോടൈപ്പ് വികസനത്തിലും മാധ്യമങ്ങൾ വഴിയുള്ള ആശയപ്രചരണത്തിലും കമ്മ്യൂണിറ്റി എൻഗേജ്മെന്റിലും പ്രായോഗിക പരിചയം നൽകും.

പ്രോഗ്രാമിന്റെ പ്രധാന ഘടകങ്ങൾ:
മൂന്നു മാസത്തെ ഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവുമാണ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണം. മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മാനേജ്മെന്റ്, ഡാറ്റ അനാലിസിസ്, വെബ്സൈറ്റ് ഡെവലപ്മെന്റ്, സോഷ്യൽ എന്റർപ്രണർഷിപ്പ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തത്വപരവും പ്രായോഗികവുമായ പരിശീലനം ലഭിക്കും.

സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇന്നോവേറ്റീവ് പ്രോജക്റ്റുകൾ രൂപപ്പെടുത്താനും പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനും അവസരം നൽകുന്നു. അതോടൊപ്പം സുസ്ഥിരതയും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സംരംഭങ്ങൾ, ഉത്തരവാദിത്വ ടൂറിസം, ലോക്കൽ എന്റർപ്രൈസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇൻഡസ്ട്രി–കമ്മ്യൂണിറ്റി സഹകരണം എന്ന വിഭാഗത്തിലൂടെ പ്രാദേശിക വ്യവസായങ്ങൾ, കോർപ്പറേറ്റുകൾ, എൻജിഒകൾ എന്നിവരുമായി സംയുക്ത പദ്ധതികൾ നടപ്പാക്കുകയും അതിലൂടെ വിദ്യാർത്ഥികൾക്ക് ലോക പരിജയം നേടാനും അവസരം ലഭിക്കും.

പങ്കെടുക്കാനാവുന്നവർ:
ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മാനേജ്മെന്റ്, ഡാറ്റ അനാലിസിസ്, വെബ്സൈറ്റ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ കോഴ്സുകൾ കഴിഞ്ഞവരോടൊപ്പം മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ, ബയോ സയൻസ്, സോഷ്യൽ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഒക്ടോബർ 31.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി: https://stthomas.ac.in/sip/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments