Wednesday, February 11, 2026
HomeCity Newsചാലക്കുടിയിൽ കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി
spot_img

ചാലക്കുടിയിൽ കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി

ചാലക്കുടിയിൽ കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി. ഒന്നര വയസുള്ള കുഞ്ഞിന്റെ കൈ ആണ് ഇഡ്ഡലി തട്ടിന്റെ ഉള്ളിൽ കുടുങ്ങിയത്. ചാലക്കുടി കുണ്ടു കുഴി പാടത്ത് ബിനീഷിൻ്റെ മകളുടെ കയ്യാണ് തട്ടിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പിഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 1 മണിക്കൂർ നേരത്തെ എല്ലാ സേന അംഗങ്ങയുടെയും കഠിന പരിശ്രമത്തിനൊടുവിലാണ് ഇഡ്ഡലി തട്ടു മുറിച്ചു മാറ്റി കൈ സ്വതന്ത്രമാക്കിയത്. ഭാ​ഗ്യവശാൽ കയ്യിന് പരിക്കേറ്റിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments