പുത്തൂർ:സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സുവോളജിക്കൽ പാർക്കും നഗരക്കാഴ്‌ചയും കാണാൻ തൃശൂരിൽ നിന്ന് പാർക്കിലേക്ക് പോകുന്ന കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൻ്റെ ട്രയൽ റൺ വ്യാഴാഴ്‌ച നടക്കും. രാവിലെ 9.30ന് ശക്തൻ നഗറിൽ നിന്ന് പുറപ്പെട്ട് സ്വരാജ് റൗണ്ട് ചുറ്റിയ ശേഷം പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചേരും മന്ത്രിമാരായ കെ രാജൻ, കെ ബി ഗണേഷ് കുമാർ എന്നിവർ ട്രയൽ റണ്ണിൽ ഉണ്ടായിരിക്കും. ബസിന് പാർക്കിൽ വൻ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. 15 കോടി രൂപയുടെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ് തൃശൂരിലേക്ക് അനുവദിച്ചത്. തൃശൂർ നഗരക്കാഴ്‌ചകൾ എന്ന പേരിലാണ് ബസ് സർവീസ് നടത്തുക. തൃശൂർ നഗരത്തിൽ നിന്ന് യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ടിലൂടെ ചുറ്റി വിവിധ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജൂബിലി മിഷൻ, കുട്ടനെല്ലൂർ വഴി പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ ചുറ്റി നഗരത്തിൽ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര ആദ്യമായാണ് തൃശൂരിലും പുത്തുരിലും മുകൾഭാഗം തുറന്ന ഒരു ഡബിൾ ഡെക്കർ ബസ് എത്തുന്നത്. ബുധനാഴ്‌ചയും ഡബിൾ ഡക്കർ ബസ് സുവോളജി പാർക്കിലേക്ക് യാത്രക്കാരുമായി ട്രയൽ റൺ നടത്തിയിരുന്നു.



